KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

അംഗന്‍വാടി ടീച്ചേഴ്‌സിനായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

November 14, 2025

അന്ധബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ അംഗന്‍വാടി ടീച്ചേഴ്‌സിനായി ഏകദിന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അസിം പ്രേംജി ഫൗണ്ടേഷന്റെയും സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും സഹകരണത്തോടെ അന്ധബധിര വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി കെ.എസ്.എസ്.എസ് നടപ്പിലിക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. അന്ധബധിര വൈകല്യമുള്ളവരുടെ കണ്ടെത്തല്‍, അവകാശ സംരക്ഷണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിക്ക് സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായ പ്രിതി പ്രതാപന്‍, സിസ്റ്റര്‍ അജോ ഡി.സി.പി.ബി എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ ചൈതന്യ ക്യാമ്പസ്സില്‍ ക്രമീകരിച്ചിരിക്കുന്ന ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ സന്ദര്‍ശനവും നടത്തപ്പെട്ടു. അംഗന്‍വാടി ടീച്ചേഴ്സിലൂടെ അന്ധബധിര വൈകല്യമുള്ളവരുടെ നേരത്തെ ഉള്ള കണ്ടെത്തലിനും സുസ്ഥിര ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും വിവിധ തെറാപ്പികളുടെയും ലഭ്യമാക്കലിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.