KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

കെ.എസ്.എസ്.എസ് 61-ാമത് വാര്‍ഷികാഘോഷവും 1500 കുടുംബങ്ങള്‍ക്കായുള്ള ലോണ്‍ മേളയും സംഘടിപ്പിച്ചു

November 14, 2025

സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയണമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്‍ഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് കെ.എസ്.എസ്.എസ് 1500 കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയുടെയും ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും സ്വയം തൊഴില്‍ പരിശീലനങ്ങള്‍ക്കും നൂതന തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും സ്വാശ്വയസംഘ പിന്‍ബലത്തോടൊപ്പം പരിശീലനവും സാമൂഹിക സാമ്പത്തിക സാംസ്‌ക്കാരിക പിന്തുണയും ഉറപ്പുവരുത്തുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജന നന്മ കാംക്ഷിച്ചുകൊണ്ടുള്ള കോട്ടയം അതിരൂപതയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമാണ് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സ്വാശ്രയസംഘ കൂട്ടായ്മയില്‍ കേന്ദ്രീകൃതമായ കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനും മുഖ്യധാരാവത്ക്കരണത്തിനും വഴിയൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ റവ. ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി വിശിഷ്ഠാതിഥിയായി പങ്കെടുത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സംസ്ഥാന ട്രഷറി ഡയറക്ടര്‍ സാജന്‍ വി., കോട്ടയം അതിരൂപത പ്രസ്ബിറ്റല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, തോമസ് ചാഴികാടന്‍ എക്‌സ്. എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, ധന ലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് ശ്രീകാന്ത് വി.വി, കെ.എസ്.എസ്.എസ് അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടോം കരികുളം, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി. റോയി, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡി. പോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍മാരായ ജോര്‍ജ്ജ് കുര്യന്‍, സിബി ജെയിംസ് ഐക്കരതുണ്ടത്തില്‍, ധനലക്ഷ്മി ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബിജു കുമാര്‍ പി.എച്ച്, സീനിയര്‍ മാനേജര്‍ രാജേഷ് കെ. അലക്‌സ്, മൈക്രോ ക്രെഡിറ്റ് ഓഫീസര്‍ ട്രോബിന്‍ കെ. ശശിധരന്‍, ധനലക്ഷ്മി ബാങ്ക് ഏറ്റുമാനൂര്‍ ബ്രാഞ്ച് മാനേജര്‍ സ്വപ്ന രാജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള സ്വാശ്രയസംഘ പ്രതിനിധികള്‍ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്തു. വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി 1500 കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപാ വീതം ഏഴ് കോടി അമ്പത് ലക്ഷം രൂപയാണ് മിതമായ പലിശ നിരക്കില്‍ ലഭ്യമാക്കിയത്.