KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

November 15, 2025

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു.
പാലാ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളി ക്രോസ് കോളേജ്, ഇടുക്കി രാജാക്കാട് സാന്‍ജോ കോളേജ് എന്നിവിടങ്ങളിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ചുകൊണ്ട് ഒന്നാം വര്‍ഷ എം.എസ്്.ഡബ്ളിയു വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ആമുഖ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി കെ.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്കും അന്ധബധിര വൈകല്യമുള്ളവര്‍ക്കുമായി നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സുകളും ഫീല്‍ഡ് വിസിറ്റും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ഷൈല തോമസ് എന്നിവര്‍ പഠന ശിബിരത്തിന് നേതൃത്വം നല്‍കി.