KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

 ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ച് കെ.എസ്.എസ്.എസ്

February 24, 2026

സാമൂഹ്യ പുരോഗതിയും ജനനന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന മേഖലയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കാവസ്ഥയിലുള്ളവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും മുഖ്യധാരാവത്ക്കരണം ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലൂടെ സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍  അനുഗ്രഹ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പൊന്നാടയും മെമന്റോയും നല്‍കിയാണ് കെ.എസ്.എസ്.എസ് ആദരവ് സമ്മാനിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാര്‍. മാത്യു മൂലക്കാട്ടിനെയും ആദരിച്ചു. കെ.എസ്.എസ്.എസിന്റെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ നിന്നായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സിലേഴ്‌സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെ 183 ജനപ്രതിനിധികള്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.