KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

സിബിസിഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ ആദരിച്ചു

February 25, 2026

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് പ്രതിനിധി സംഗമത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ വെരി. റവ. ഫാ. തോമസ് ആനിമൂട്ടിലും ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പറുമായ പ്രൊഫ. ഷീല സ്റ്റീഫനും പൊന്നാടയും പൂച്ചെണ്ടും നല്‍കിയാണ്് പിതാവിനെ ആദരിച്ചത്. കൂടാതെ കേക്ക് മുറിച്ച് മധുരം പങ്കിടുകയും ചെയ്തു. കെ.എസ്.എസ്.എസ് – ചൈതന്യ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.