KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

ന്യൂട്രീഷ്യന്‍ കിറ്റുകള്‍ വിതരണം ചെയ്തു

August 4, 2026

ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ന്യൂട്രീഷ്യന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ന്യൂട്രീഷ്യന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി നിര്‍വ്വഹിച്ചു.കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. റവ, ആട്ട, ചെറുപയര്‍, പരിപ്പ്, കടല, വന്‍പയര്‍ എന്നിവ അടങ്ങുന്ന ന്യൂട്രീഷ്യന്‍ കിറ്റുകളാണ് വിതരണം ചെയ്തത്