KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു

October 16, 2026

സ്വയം തൊഴില്‍ പരിശീലനത്തോടൊപ്പം ഭക്ഷ്യസുരക്ഷയ്ക്കും ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ് നിര്‍വ്വഹിച്ചു. പരിശീലന പരിപാടിയ്ക്ക് ട്രെയിനര്‍ ജെയിന്‍ ജോയി, ബെസ്സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലന പരിപാടിയോടനുബന്ധിച്ച് വിവിധയിനം കൂണുകളെക്കുറിച്ചും കൂണ്‍ വിത്തുകളെക്കുറിച്ചും കൂണ്‍ ബെഡ് നിര്‍മ്മാണം സംബന്ധിച്ചും ക്ലാസ്സുകളും പ്രാക്ടിക്കലും നടത്തപ്പെട്ടു. കൂടാതെ കൂണ്‍ ബെഡ് നിര്‍മ്മാണത്തിനായുള്ള സാധന സാമഗ്രികളും പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭ്യമാക്കി.