കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് അഗാപ്പെ ഡെ കെയര്‍ സെന്റിലെ കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തില്‍ ശിശുദിനറാലി നടത്തപ്പെട്ടു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും നടത്തപ്പെട്ടു. ഷേര്‍ളി ജോസ്, ഗീതമ്മ, ഐറിന്‍ എലിസബത്ത് ബാബു, മാതാപിതാക്കള്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.