KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണവും ജലവിഭവ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് സ്വീകരണവും സംഘടിപ്പിച്ചു

June 6, 2026

 

പ്രകൃതി സംരക്ഷണം നമ്മോടും വരും തലമുറയോടുള്ള ഉത്തരവാദിത്വമാണെന്ന് സംസ്ഥാന ജലവിഭവ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളം ഒരോരുത്തരുടെയും അവകാശമാണെന്നും അത് ലഭ്യമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തുമെന്നും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന മണ്ണ് ജല കൃഷി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും കരുതി ഉപയോഗിക്കണമെന്നും ഓരോരുത്തരും അവരവരുടെ പാരിസ്ഥിതിക ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. തോമസ് ആനിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടോമി കുരുവിള, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ടി.സി റോയി, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ജലവിഭവ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായ അഡ്വ. മോന്‍സ് ജോസഫിനെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും പൂച്ചെണ്ടും നല്‍കി ആദരിച്ചു. ദിനാചരണത്തില്‍ പങ്കെടുത്തവര്‍ക്കായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകളുടെ വിതരണവും ക്രമീകരിച്ചിരുന്നു. കെ.എസ്.എസ്.എസിന്റെ പ്രവര്‍ത്തന മേഖലകളില്‍ നിന്നായുള്ള പുരുഷ വനിതാ കര്‍ഷക പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.