KSSS

To establish a society where all enjoy equality, peace and happiness

Follow Us

To establish a society where all enjoy equality, peace and happiness

ഡോക്ടേഴ്‌സ് ഡേ ദിനാചരണവും ഡോക്ടേഴ്‌സിനെ ആദരിക്കലും സംഘടിപ്പിച്ചു

July 4, 2026

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ഡേ ദിനാചരണവും ഡോക്ടേഴ്‌സിനെ ആദരിക്കലും സംഘടിപ്പിച്ചു. കുമരകം കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരെയാണ് ദിനാചരണത്തോടനുബന്ധിച്ച് ആദരിച്ചത്. സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സീമ എസ്., ഡോക്ടര്‍മാരായ ഡോ. ഷെറിന്‍, ഡോ. ഗായത്രി, ഡോ. സിജിയ, ഡോ. സജിത എന്നിവരെയാണ് പൂച്ചെണ്ടുകളും മധുരവും നല്‍കിക്കൊണ്ട് ആദരിച്ചത്. അഗാപ്പെ ഡെ കെയര്‍ സെന്ററിലെ കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും ആശുപത്രി ജീവനക്കാരും ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.