കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് ഭക്ഷ്യകിറ്റുകള് വിതരണം ചെയ്തു. തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച ചടങ്ങില് ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര് മുനിസിപ്പല് ചെയര്മാന് ടോമി കുരുവിള നിര്വ്വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര് സിജോ തോമസ്, ഗ്രാമതല സന്നദ്ധ പ്രവര്ത്തകരായ ഷിജി ബെന്നി, മിനി റോയി എന്നിവര് ചടങ്ങില് സന്നിഹിതരായിരുന്നു. റവ, ആട്ട, ചെറുപയര്, പരിപ്പ്, കടല, വന്പയര് എന്നിവ അടങ്ങുന്ന ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്.